ആ​ര്യ​നാ​ട് മീ​നാ​ങ്ക​ലി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം
Wednesday, June 26, 2024 6:41 AM IST
നെ​ടു​മ​ങ്ങാ​ട് : ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മീ​നാ​ങ്ക​ലി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നാ​യി​രു​ന്നു കാ​ട്ടാ​ന​കൂ​ട്ട​ത്തെ ക​ണ്ട​ത്. മീ​നാ​ങ്ക​ൽ മ​ണ്ണാ​ത്തി​പ്പാ​റ, പ​ന്നി​ക്കു​ഴി റ​ബ​ർ​തോ​ട്ട​ത്തി​ൽ ര​ണ്ട് ആ​ന​ക​ളും ഒ​രു കു​ട്ടി​യാ​ന​യും ഉ​ണ്ടാ​യി​രു​ന്നു .

ഇ​തി​ന് സ​മീ​പം ജ​ന​വാ​സ മേ​ഖ​ല​യാ​ണ്. ഉ​ട​ൻ ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചു. പ​രു​ത്തി​പ്പ​ള്ളി വ​നം​വ​കു​പ്പ് ഓ​ഫി​സി​ലെ ആ​ർ​ആ​ർ​ടി സം​ഘം എ​ത്തി ആ​ന​ക​ളെ പ​ട​ക്കം പൊ​ട്ടി​ച്ച് വ​ന​ത്തി​ലേ​ക്ക് ഓ​ടി​ച്ച് ക​യ​റ്റി.

കാ​ട്ടാ​ന​ക​ൾ ച​ക്ക​ക​ളു​ടെ മ​ണം പി​ടി​ച്ച് പ്ര​ദേ​ശ​ത്ത് എ​ത്തി​യ​താ​വാം എ​ന്നാ​ണ് വ​നം​വ​കു​പ്പ് പ​റ​യു​ന്ന​ത്. റ​ബ​ർ​തോ​ട്ട​ത്തി​ൽ പ്ലാ​വു​ക​ളി​ൽ ച​ക്ക ഉ​ണ്ടാ​യി​രു​ന്നു. മീ​നാ​ങ്ക​ൽ, മ​ണ്ണാ​ത്തി​പ്പാ​റ, പ​ന്നി​ക്കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.