ക്ഷേ​ത്രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: ഒ​ന്ന​ര​ക്കോ​ടി വി​ല​വ​രു​ന്ന വി​ഗ്ര​ഹം ക​വ​ര്‍​ന്നു
Wednesday, June 26, 2024 6:41 AM IST
പൂ​ന്തു​റ: ത​ല​സ്ഥ​ന​ത്ത് ക്ഷേ​ത്രം കു​ത്തി​ത്തു​റ​ന്ന് 1.5 കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം ക​വ​ര്‍​ന്ന​താ​യി പ​രാ​തി. തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ക്ഷേ​ത്രം കു​ത്തി​ത്തു​റ​ന്നാ​ണ് വ​ന്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്.

അ​മ്പ​ത്ത​റ പൂ​ന്തു​റ ഉ​ച്ച​മാ​ട​ന്‍ ദേ​വി ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​മാ​ണ് ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. 40 കൊ​ല്ല​ത്തോ​ളം പ​ഴ​ക്ക​മു​ള​ള പ​ഞ്ച​ലോ​ഹ​ത്താ​ല്‍ നി​ര്‍​മി​ക്ക​പ്പെ​ട്ട ശീ​വേ​ലി വി​ഗ്ര​ഹ​മാ​ണ് മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ പൂ​ജാ​രി​യാ​ണ് വി​ഗ്ര​ഹം മോ​ഷ​ണം പോ​യ വി​വ​രം ആ​ദ്യം അ​റി​ഞ്ഞ​ത്.

അ​മ്പ​ല​ത്തി​ന്‍റെ ശ്രീ​കോ​വി​ല്‍ ത​ക​ര്‍​ത്ത നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ​യു​ട​ന്‍ ത​ന്നെ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ എ​ത്തി പൂ​ന്തു​റ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സി​നെ കൂ​ടാ​തെ ഫി​ങ്ക​ര്‍​പ്രി​ന്‍റ് വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ക​യു​ണ്ടാ​യി. മോ​ഷ്ടാ​ക്ക​ള്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നാ​ണ് പോലീസ് നൽകുന്ന സൂ​ച​ന.