മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​വി​എം മെ​ഷി​നു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പോ​യ ബ​സി​ന് തീ​പി​ടി​ച്ചു
മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​വി​എം മെ​ഷി​നു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പോ​യ ബ​സി​ന് തീ​പി​ടി​ച്ചു
Wednesday, May 8, 2024 6:19 AM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷി​നു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച ബ​സി​ന് തീ​പി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ഏ​താ​നും ഇ​വി​എം മെ​ഷി​നു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ ബ​സ് ഡ്രൈ​വ​ർ​ക്കോ പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് ബെ​തു​ൽ ക​ള​ക്ട​ർ ന​രേ​ന്ദ്ര സൂ​ര്യ​വ​ൻ​ഷി പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​ത്രി 11 ഓ​ടെ ഗോ​ല ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ബ​സി​ലെ തീ​പ്പൊ​രി കാ​ര​ണ​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നും എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ബൂ​ത്ത് ന​മ്പ​ർ 275, 276, 277, 278, 279, 280 എ​ന്നി​വ​യു​ൾ​പ്പെ​ടെ നാ​ല് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ ഇ​വി​എ​മ്മു​ക​ൾ തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ചു.


അ​ഗ്‌​നി​ശ​മ​ന​സേ​ന തീ ​അ​ണ​ച്ചു​വെ​ന്നും ഇ​ത് ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​താ​യും ക​ള​ക്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വം ഇ​വി​എ​മ്മി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടി​നെ ബാ​ധി​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന്, വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന് റി​പ്പോ​ർ​ട്ട് അ​യ​ക്കു​മെ​ന്നും ഈ ​ബൂ​ത്തു​ക​ളി​ൽ റീ​പോ​ളിം​ഗ് സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<