പ​ഞ്ചാ​വി​നെ ത​ക​ർ​ത്തു; ഹൈ​ദ​രാ​ബാ​ദ് ര​ണ്ടാ​മ​ത്
പ​ഞ്ചാ​വി​നെ ത​ക​ർ​ത്തു; ഹൈ​ദ​രാ​ബാ​ദ് ര​ണ്ടാ​മ​ത്
Sunday, May 19, 2024 7:58 PM IST
ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ തോ​ൽ​പ്പി​ച്ച് സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥ​ന​ത്ത്. പ​ഞ്ചാ​വി​നെ നാ​ലു​വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ഹൈ​ദ​രാ​ബാ​ദ് ര​ണ്ടാം സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്.

സ്കോ​ര്‍: പ​ഞ്ചാ​ബ് കിം​ഗ്സ് 214/5, ഹൈ​ദ​രാ​ബാ​ദ് 215/6 (19.1). ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 214 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ 19.1 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ല​ക്ഷ്യ​ത്തി​ലെ​ത്തി.

ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി 44 പ​ന്തി​ല്‍ 71 റ​ണ്‍​സ​ടി​ച്ച പ്ര​ഭ്‌​സി​മ്രാ​ന്‍ സിം​ഗി​ന്‍റെ പ്ര​ക​ട​ന​മാ​ണ് പ​ഞ്ചാ​വി​നെ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. അ​ഥ​ര്‍​വ ടൈ​ഡെ (27 പ​ന്തി​ല്‍ 46) റി​ലീ റൂ​സോ (24 പ​ന്തി​ല്‍ 49) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ആ​ദ്യ പ​ന്തി​ൽ ത​ന്നെ ട്രാ​വി​സ് ഹെ​ഡി​നെ പു​റ​ത്താ​ക്കി അ​ർ​ഷ്ദീ​പ് സിം​ഗ് ഞെ​ട്ടി​ച്ചെ​ങ്കി​ലും പി​ന്നീ​ട് വ​ന്ന​വ​രെ​ല്ലാം മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി​യ​തോ​ടെ ഹൈ​ദ​രാ​ബാ​ദ് 19.1 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു.

അ​ഭി​ഷേ​ക് ശ​ർ​മ്മ 66, രാ​ഹു​ൽ ത്രി​പാ​ഠി 33, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി 37, ഹെ​ൻ​റി​ച്ച് ക്ലാ​സ​ൻ 42 എ​ന്നി​വ​ർ ഹൈ​ദ​രാ​ബാ​ദി​നാ​യി ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. 28 ബോ​ളി​ൽ 66 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത അ​ഭി​ഷേ​ക് ശ​ർ​മ്മ​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​ന്ന് ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ തോ​ല്‍​പ്പി​ച്ചാ​ല്‍ രാ​ജ​സ്ഥാ​ന് ര​ണ്ടാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത് ആ​ദ്യ ക്വാ​ളി​ഫ​യ​റി​ന് യോ​ഗ്യ​ത നേ​ടാം. തോ​റ്റാ​ല്‍ എ​ലി​മി​നേ​റ്റ​റി​ല്‍ ആ​ര്‍​സി​ബി ആ​കും രാ​ജ​സ്ഥാ​ന്‍റെ എ​തി​രാ​ളി​ക​ള്‍. നി​ല​വി​ൽ ഹൈ​ദ​രാ​ബാ​ദി​ന് 17 പോ​യി​ന്‍റും രാ​ജ​സ്ഥാ​ന് 16 പോ​യി​ന്‍റു​മു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<