ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
Saturday, May 18, 2024 9:48 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി. മോദിയുമായി സംവാദത്തിന് തയാറാണെന്ന് ആവർത്തിച്ച രാഹുൽ തന്റെ ചോദ്യങ്ങൾ അംബാനിയെ കുറിച്ചും ഇലക്ട്രൽ ബോണ്ടിനെ കുറിച്ചുമായിരിക്കുമെന്നും വ്യക്തമാക്കി.
സംവാദം നടത്താൻ താന്‍ തയാറാണ്. എന്നാല്‍ മോദി അതിന് തയാറാകുന്നില്ല. മോദി സംവാദത്തിന് തയാറായാല്‍ ആദ്യം അംബാനിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കും. പിന്നീട് ഇലക്ട്രല്‍ ബോണ്ടിനെ കുറിച്ച് ചോദിക്കും.
അതോടെ സംവാദം അവസാനിക്കുമെന്നും രാഹുല്‍ പരിഹസിച്ചു. മോദി സാധാരണക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ പത്ത് വർഷം ഒന്നും ചെയ്തില്ല. പക്ഷേ രാജ്യത്തെ അതിസമ്പന്നരുടെ കോടികളുടെ കടം എഴുതി തള്ളിയെന്നു രാഹുൽ ഗാന്ധി പറഞ്ഞു.
ഡൽഹിയിലെ ആംആദ്മി പാര്‍ട്ടി സ്ഥാനാർഥികൾക്കു വേണ്ടി നടത്തിയ പ്രചാരണത്തിനിടെയാണ് മോദിയെ സംവാദത്തിന് ക്ഷണിച്ചത്. ഡൽഹിയിലെ നാല് സീറ്റില്‍ എഎപിക്കും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യണമെന്ന് ചാന്ദ്നി ചൗക്കിലെ റാലിയില്‍ രാഹുല്‍ ആഹ്വാനം ചെയ്തു.