മഹാരാഷ്ട്രയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചു; വീടുകളും ഹോട്ടലും തകർന്നു
Sunday, May 19, 2024 6:46 PM IST
മുംബൈ: മഹാരാഷ്ട്രയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് അപകടം. പിംപ്രി ചിൻച്വാഡിലെ ചാകാൻ മേഖലയിൽ ഞായറാഴ്ച വെളുപ്പിനാണ് സംഭവം.
അപകടത്തിൽ സമീപത്തെ ഹോട്ടലുകളും വീടുകളും തകർന്നു. ടാങ്കറിനടുത്തായി നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഇതുവരെ അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അനധികൃതമായി ടാങ്കറിൽ ഗ്യാസ് നിറച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.