സ്വാതി മലിവാളിന്റെ പരാതി: ഡൽഹി പോലീസ് കേജരിവാളിന്റെ വസതിയിൽ, സിസിടിവി ഡിവിആർ പിടിച്ചെടുത്തു
Sunday, May 19, 2024 3:16 PM IST
ന്യൂഡൽഹി: ബിജെപി ആസ്ഥാനത്തേക്കു നടന്ന എഎപി പ്രതിഷേധ മാർച്ച് തടഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയിലെത്തി ഡല്‍ഹി പോലീസ്. സ്വാതി മലിവാളിന്റെ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പോലീസ് എത്തിയിരിക്കുന്നത്.
അഡീഷണൽ ഡിസിപി അഞ്ജിത ചെപ്യാലയുടെ നേതൃത്വത്തിൽ എത്തിയ പ്രത്യേക സംഘം വീട്ടിലെ സിസിടിവി ഡിവിആറും ലാപ്ടോപ്പും പിടിച്ചെടുത്തു. ഏതാനും രേഖകളും പോലീസ് കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്. കേസില്‍ അരവിന്ദ് കേജരിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായിരുന്നു.