ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
Sunday, May 19, 2024 7:47 AM IST
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വിഐപി ദർശനം അനുവദിക്കരുതെന്ന് ദേവസ്വം വിജിലൻസ് എസ്പി. ഇതുസംബന്ധിച്ച് എസ്പി ടി.കെ. സുബ്രഹ്മണ്യൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കത്തുനൽകി.
സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ ദേവസ്വം ബോർഡിനോട് ആലോചിക്കാതെയാണ് എസ്പി കത്ത് നൽകിയതെന്നാണ് വിവരം.
വിഐപികൾ സോപാനത്തിൽ കയറിനിന്ന് ദർശനം നടത്തുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു.