കോട്ടാങ്ങലിൽ കുറുനരി ആക്രമണം; നാല് പേർക്ക് കടിയേറ്റു
Sunday, May 19, 2024 3:53 PM IST
പത്തനംതിട്ട: കോട്ടാങ്ങലിൽ പട്ടാപ്പകൽ കുറുനരിയുടെ ആക്രമണത്തിൽ സ്ത്രീ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ കോട്ടാങ്ങൽ പഞ്ചായത്തിലെ 11-ാം വാർഡിലാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കുറുനരി കണ്ണിൽ കണ്ടവരെയെല്ലാം ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.
കൈകാലുകൾക്കും മുഖത്തുമാണ് പലർക്കും കടിയേറ്റത്. വനംവകുപ്പും നാട്ടുകാർ ചേർന്ന് പിന്നീട് കുറുനരിയെ പിടികൂടി. കുറുനരിക്ക് പേ വിഷബാധയുണ്ടോ എന്ന് പരിശോധിക്കും.