മഴ മാറി; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഏഴോവര്‍ വീതം
Sunday, May 19, 2024 10:55 PM IST
ഗുവാഹത്തി: ഐപിഎല്ലില്‍ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ടോസ് നേടിയ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴമൂലം നാലു മണിക്കൂറോളം വൈകി തുടങ്ങുന്ന മത്സരം ഏഴോവര്‍ വീതമായി വെട്ടിക്കുറച്ചു.
മത്സരത്തിനിടെ മഴ പെയ്താൽ മത്സരം അഞ്ചോവര്‍ വീതമായി വെട്ടിക്കുറക്കാനും സാധ്യതയുണ്ട്. ടോസ് ഇട്ടതിന് പിന്നാലെ വീണ്ടും മഴ ആരംഭിച്ചു. ഇരു ടീമുകളും നേരത്തെ പ്ലേ ഓഫിലെത്തിയതിനാല്‍ മത്സരഫലം അപ്രസക്തമെങ്കിലും രണ്ടും മൂന്നും സ്ഥാനക്കാരെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്.
നിലവില്‍ 16 പോയിന്റുള്ള രാജസ്ഥാന് മൂന്നാമതും 17 പോയിന്റുള്ള ഹൈദരാബാദ് രണ്ടാമതും 19 പോയിന്റുള്ള കോല്‍ക്കത്ത ഒന്നാമതുമാണ്. എലിമിനേറ്ററില്‍ ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്ന ടീമിന് വീണ്ടും ഒരു അവസരം കൂടിയുണ്ട്.
ആദ്യ ക്വാളിഫയറില്‍ ജയിക്കുന്ന ടീമുമായി വീണ്ടും മത്സരിക്കാം. എന്നാല്‍ എലിമിനേറ്ററില്‍ തോല്‍ക്കുന്ന ടീം പുറത്തുപോകും.