തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു
Sunday, May 19, 2024 3:58 PM IST
തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. തിരുവനന്തപുരത്ത് ചാക്ക പരക്കുടി ലെയ്നിൽ വിക്രമൻ (82) ആണ് മരിച്ചത്.
രാവിലെ വീട്ടിൽ മരിച്ചു കിടക്കുന്ന നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. ഇയാൾ വീട്ടിൽ തനിച്ചായിരുന്നു താമസം.
വെള്ളക്കെട്ടിൽ കാൽ വഴുതി വീണതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രിയിലക്ക് മാറ്റി.