മ്യൂ​സി​യ​ങ്ങ​ൾ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ച​രി​ത്ര സാ​ക്ഷ്യ​ങ്ങ​ൾ: മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി‌‌ രാ​മ​ച​ന്ദ്ര​ൻ
മ്യൂ​സി​യ​ങ്ങ​ൾ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ച​രി​ത്ര സാ​ക്ഷ്യ​ങ്ങ​ൾ: മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി‌‌ രാ​മ​ച​ന്ദ്ര​ൻ
Sunday, May 19, 2024 2:13 AM IST
തി​രു​വ​ന​ന്ത​പു​രം: ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ​യും ച​രി​ത്ര​ത്തി​ന്‍റെ​യും അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ളാ​ണ് മ്യൂ​സി​യ​ങ്ങ​ളെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി‌‌ രാ​മ​ച​ന്ദ്ര​ൻ. തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം ബാ​ൻ​ഡ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര മ്യൂ​സി​യം ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ച​രി​ത്ര​ത്തെ മാ​റ്റി​യെ​ഴു​താ​നും ത​മ​സ്‌​ക്ക​രി​ക്കാ​നു​മു​ള്ള ശ്ര​മ​ത്തെ തി​രി​ച്ച​റി​യ​ണം. നാ​ടി​ന്‍റെ​യും കാ​ല​ത്തി​ന്‍റെ​യും ശ​രി​യാ​യ അ​റി​വ് പു​തി​യ​ത​ല​മു​റ​ക്ക് പ​ക​ർ​ന്ന് ന​ൽ​ക​ണം.

മ്യൂ​സി​യ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ അ​ന്താ​രാ​ഷ്ട്ര മ്യു​സി​യം ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ആ​പ്ത​വാ​ക്യം. ഈ ​സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ച്ച് ദി​നാ​ഘോ​ഷ​ത്തെ അ​ർ​ത്ഥ​പൂ​ർ​ണ​മാ​ക്കാ​ൻ ന​മു​ക്ക് ക​ഴി​യ​ണം.

മ്യൂ​സി​യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും പ​രി​പാ​ല​ന​വും ഉ​റ​പ്പാ​ക്കു​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. ക​ഥ പ​റ​യു​ന്ന മ്യൂ​സി​യം എ​ന്ന​താ​ണ് ആ​ധു​നി​ക​കാ​ല സ​ങ്ക​ൽ​പ്പം. ബൗ​ദ്ധി​ക​വും ചി​ന്താ പ​ര​വു​മാ​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ മ്യൂ​സി​യ​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<