കഞ്ചാവ് മിഠായിയുമായി യുപി സ്വദേശികൾ അറസ്റ്റിൽ
Sunday, May 19, 2024 8:20 PM IST
ആലപ്പുഴ : അരൂരിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടായിരത്തിലധികം കഞ്ചാവ് മിഠായിയുമായി രണ്ട് യുപി സ്വദേശികളെ പിടികൂടി.
രാഹുൽ സരോജ്, ബന്ധുവും സുഹൃത്തുമായ സന്തോഷ്കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് കഞ്ചാവും പത്തു കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി.
സ്കൂൾ വിദ്യാർഥികളെ ലക്ഷ്യം വച്ച് വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഇവയെന്ന് എക്സൈസ് പറഞ്ഞു.