മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു
Sunday, May 19, 2024 5:11 PM IST
തിരുവനന്തപുരം: പാചകവാതകവുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞത് പരിഭ്രാന്തി പരത്തി. തിരുവനന്തപുരം മംഗലപുരത്ത് ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല.
ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ വഴിതെറ്റി സര്‍വീസ് റോഡുവഴി വന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ മണ്ണിൽ ടയർ താഴ്ന്നതിനെ തുടർന്ന് ടാങ്കർ മറിയുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സു നാട്ടുകാർക്ക് വേണ്ട നിർദേശങ്ങൾ നൽകി.
മറിഞ്ഞ ടാങ്കറിൽ നിന്ന് ഗ്യാസ് മറ്റൊരു വാഹനത്തിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് പള്ളിപ്പുറം സിആര്‍പിഎഫ് മുതല്‍ മംഗലപുരം വരെയുള്ള ദേശീയ പാത വഴിയുള്ള ഗതാഗതം നിര്‍ത്തി വച്ച് വാഹനങ്ങള്‍ മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടു.