വിമാനത്തിന്റെ എൻജീനിൽ തീ; അടിയന്തര ലാൻഡിംഗ്
Sunday, May 19, 2024 12:53 AM IST
കൊച്ചി: വിമാനത്തിന്റെ എൻജീനിൽ തീ പിടിച്ചതിനെ തുടർന്നു അടിയന്തര ലാൻഡിംഗ്. ബംഗളൂരു-കൊച്ചി വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.
പറന്നുയർന്ന ഉടൻ തീ കണ്ടെത്തിയതുമൂലം വൻ ദുരന്തം ഒഴിവായി. ബംഗളൂരു വിമാനത്താവളത്തിലായിരുന്നു അടിയന്തര ലാൻഡിംഗ്.
ശനിയാഴ്ച രാത്രി 11.12നായിരുന്നു സംഭവം 179 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.