കോഴിക്കോട് കാര്‍ നിയന്ത്രണം വിട്ട് കനാലില്‍ വീണു
Sunday, May 19, 2024 10:05 PM IST
കോഴിക്കോട്: കാര്‍ നിയന്ത്രണം വിട്ട് കനാലില്‍ വീണു. കോഴിക്കോട് ഉള്ള്യേരി 19 ല്‍ ആണ് അപകടം. കനാലിൽ വീണതിനെത്തുടർന്ന് കാര്‍ പത്ത് മീറ്ററോളം വെള്ളത്തില്‍ ഒഴുകി പാലത്തിന് സമീപം തങ്ങി നില്‍ക്കുകയായിരുന്നു.
വാഹനം ഓടിച്ചിരുന്ന വിഷ്ണു അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. വാഹനം വെള്ളത്തിൽ മുങ്ങിയതോടെ ഇയാൾ കാറിൽനിന്ന് പുറത്ത് ചാടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് അപകടവിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്ത് എത്തി. ക്രെയിൻ ഉപയോഗിച്ചാണ് കാർ കരയ്ക്ക് കയറ്റിയത്.