കാട്ടില്‍ കയറി ആനയെ പ്രകോപിപ്പിച്ചു; ഏഴുപേർ അറസ്റ്റിൽ
Saturday, May 18, 2024 10:58 PM IST
തൃശൂര്‍: അതിരപ്പിള്ളിയിൽ കാട്ടില്‍ കയറി ആനയെ പ്രകോപിപ്പിച്ച സംഭവത്തിൽ ഏഴു തമിഴ്നാട് സ്വദേശികളെ വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു.
ആനക്കയത്തിനു സമീപം വനാതിർത്തിയിൽ നിലയുറപ്പിച്ച ആനകളെയാണ് ഇവർ പ്രകോപിപ്പിച്ചത്. ആനകളുടെ സമീപത്തേക്ക് ചെന്ന് ഭക്ഷണം എറിഞ്ഞായിരുന്നു പ്രകോപനം.
ഇവർ ആനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സമീപത്തേക്ക് ചെന്ന ഒരാളെ ആന ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.