ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
Saturday, May 18, 2024 9:18 PM IST
തൃശൂർ: ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. ശനിയാഴ്ച വൈകുന്നേരം ഉണ്ടായ ദാരുണാപകടത്തിൽ അതിഥി തൊഴിലാളിയുടെ മക്കളായ വിക്രം(16) ഗ്രീഷ്മ(10) എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പം പുഴയിൽ മുങ്ങിപ്പോയ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. മുങ്ങിതാഴ്ന്ന വിക്രമിനെയും ഗ്രീഷ്മയേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പട്ടാമ്പി ചെങ്ങനാംകുന്ന് തടയണക്ക് ഒരു കിലോമീറ്റർ അകലെ ഭാരതപ്പുഴയിൽ കുളിക്കാൻ പോയതായിരുന്നു കുട്ടികൾ.
നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലാണ് കുട്ടികളെ കണ്ടെത്തിയത്. മൃതദേഹം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.