വി­​സി­​യെ സ­​സ്‌­​പെ​ന്‍­​ഡ് ചെയ്ത ­​നട­​പ​ടി­​യോ­​ട് യോ­​ജി­​ക്കാ­​നാ­​കി­​ല്ല: മ​ന്ത്രി ചി­​ഞ്ചു­​റാ­​ണി
വി­​സി­​യെ സ­​സ്‌­​പെ​ന്‍­​ഡ് ചെയ്ത ­​നട­​പ​ടി­​യോ­​ട് യോ­​ജി­​ക്കാ­​നാ­​കി­​ല്ല: മ​ന്ത്രി ചി­​ഞ്ചു­​റാ­​ണി
Saturday, March 2, 2024 4:03 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി­​സി­ എം.​ആ​ര്‍.​ശ­​ശീ­​ന്ദ്ര­​നാ​ഥ​നെ സ­​സ്‌­​പെ​ന്‍­​ഡ് ചെയ്ത ന­​ട­​പ​ടി­​യോ­​ട് യോ­​ജി­​ക്കാ­​നാ­​കി­​ല്ലെ­​ന്ന് മ​ന്ത്രി ചി­​ഞ്ചു­​റാ­​ണി. സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണ­​ത്തി­​ന് ഉ­​ത്ത­​ര­​വാ­​ദി­​ക­​ളാ­​യ­​വ​ര്‍­​ക്കെ­​തി­​രേ സ​ര്‍­​വ­​ക­​ലാ​ശാ­​ല ന­​ട​പ­​ടി സ്വീ­​ക­​രി­​ച്ചു­​വ­​രു­​ന്ന­​തി­​നി­​ടെ­​യാ­​ണ് വി­​സി­​യെ സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​ത­​തെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ആ​ന്‍റി റാ­​ഗിം­​ഗ് സെ​ല്ലി​ന്‍റെ അ­​ന്വേ­​ഷ­​ണ­​ത്തി­​ന്‍റെ അ­​ടി­​സ്ഥാ­​ന­​ത്തി­​ലാ​ണ് 19 വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ സ​ര്‍­​വ­​ല­​കാ​ശാ­​ല ന­​ട­​പ­​ടി­​യെ­​ടു­​ത്ത​ത്. ഇ​വ​ർ​ക്ക് മൂന്ന് വ​ര്‍​ഷ​ത്തെ പ​ഠ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഗ­​വ​ര്‍­​ണ​ര്‍ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ​ന്‍ വി​സി​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സി­​ദ്ധാ​ര്‍­​ഥ­​ന്‍റെ മ­​ര­​ണ­​ത്തി​ല്‍ ജു­​ഡീ­​ഷ്യ​ല്‍ അ­​ന്വേ​ഷ­​ണം ആ­​വ­​ശ്യ­​പ്പെ­​ട്ട് ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി­​ച്ചി­​ട്ടു­​ണ്ടെ​ന്നും ഗ­​വ​ര്‍­​ണ​ര്‍ അ­​റി­​യി​ച്ചി​രു​ന്നു.


കാ­​മ്പ­​സി​ല്‍​വ­​ച്ച് വി­​ദ്യാ​ര്‍­​ഥി മൂ­​ന്ന് ദി​വ­​സം ക്രൂ­​ര­​മാ­​യി പീ­​ഡി­​പ്പി­​ക്ക­​പ്പെ­​ട്ടി​ട്ടും സ​ര്‍­​വ­​ക­​ലാ​ശാ­​ല അ­​ധി­​കൃ­​ത​ര്‍ ഇ­​ത­​റി­​ഞ്ഞി­​ല്ലെ­​ന്ന് പ­​റ­​യു​ന്ന­​ത് ഗു­​രു­​ത­​ര​മാ­​യ വീ­​ഴ്­​ച­​യാ​ണ്. ഇ­​തൊ​രു കൊ­​ല­​പാ​ത­​കം ത­​ന്നെ­​യാ­​ണെ​ന്നും സം­​ഭ­​വ­​ത്തി­​ന്‍റെ ഉ­​ത്ത­​ര­​വാ­​ദി­​ത്വ­​ത്തി​ല്‍­​നി­​ന്ന് സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യ്­​ക്ക് ഒ­​ഴി­​ഞ്ഞ് മാ­​റാ​ന്‍ ക­​ഴി­​യി­​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ്ര​തി​ക​രി​ച്ചി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<