പ്ര​സി​ഡ​ന്‍റി​നാ​യി പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്ന് ഇ​റാ​ന്‍; ഹെ​ലി​കോ​പ്റ്റ​ര്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല
പ്ര​സി​ഡ​ന്‍റി​നാ​യി പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്ന് ഇ​റാ​ന്‍; ഹെ​ലി​കോ​പ്റ്റ​ര്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല
Monday, May 20, 2024 3:42 AM IST
ടെ​ഹ്റാ​ന്‍: ഇ​റാ​ന്‍ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി സ​ഞ്ച​രി​ച്ചി​രു​ന്ന ഹെ​ലി​കോ​പ്റ്റ​ര്‍ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റേ​നി​യ​ൻ പ്ര​വി​ശ്യ​യാ​യ ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​നി​ലെ ജോ​ൽ​ഫ ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച റെ​യ്സി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഇ​ടി​ച്ചി​റ​ങ്ങി​യെ​ന്നാ​ണ് ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ അ​റി​യി​ച്ച​ത്.

പ്ര​സി​ഡ​ന്‍റി​നു വേ​ണ്ടി പ്രാ​ര്‍​ഥി​ക്കാ​ന്‍ ഇ​റാ​നി​ക​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​രി​ക്കു​ക​യാ​ണ് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ഫാ​ര്‍​സ് അ​റി​യി​ച്ചു. അ​പ​ക​ട​വി​വ​രം ഇ​റാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ഹ്‌​മ​ദ് വാ​ഹി​ദി സ്ഥി​രീ​ക​രി​ച്ചു.

അ​തേ​സ​മ​യം അ​പ​ക​ട സ്ഥ​ല​ത്തു നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് വി​വി​ധ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ള്ളാ​ഹി​യാ​ൻ, ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​ൻ ഗ​വ​ർ​ണ​ർ മാ​ലി​ക് റ​ഹ്‌​മാ​തി തു​ട​ങ്ങി​യ​വ​രും ഈ ​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​യ​ൽ രാ​ജ്യ​മാ​യ അ​സ​ർ​ബൈ​ജാ​നി​ലെ പ്ര​സി​ഡ​ന്‍റ് ഇ​ൽ​ഹാം അ​ലി​യേ​വി​നൊ​പ്പം അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു മ​ട​ങ്ങു​ക​യാ​യി​രു​ന്നു റെ​യ്സി. അ​ദ്ദേ​ഹ​വും അ​നു​ച​ര​രും മൂ​ന്നു ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ലാ​ണ് സ​ഞ്ച​രി​ച്ച​ത്.

മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​താ​യി​രി​ക്കാം കോ​പ്റ്റ​ർ പെ​ട്ട​ന്ന് ഇ​ടി​ച്ചി​റ​ക്കാ​ൻ കാ​ര​ണം. റെ​യ്സി ഉ​ണ്ടാ​യി​രു​ന്ന കോ​പ്റ്റ​റാ​ണ് ഇ​ടി​ച്ചി​റ​ങ്ങി​യ​തെ​ന്ന് ഇ​റേ​നി​യ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ഹ​മ്മ​ദ് വാ​ഹി​ദി സ്ഥി​രീ​ക​രി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു​വെ​ങ്കി​ലും മൂ​ട​ൽ​മ​ഞ്ഞ് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<