ഇറാൻ പ്രസിഡന്റ് അപകടത്തിൽപ്പെട്ട സംഭവം; ദുഖം രേഖപ്പെടുത്തി നരേന്ദ്ര മോദി
Monday, May 20, 2024 12:27 AM IST
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിഡന്റിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കുന്നുവെന്നും ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
അതേസമയം, അപകടവുമായി ബന്ധപ്പെട്ട് കുടൂതൽ വിവരങ്ങൾ പുറത്തുവന്നു. അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയതെന്നും വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.
മോശം കാലാവസ്ഥാ രക്ഷാദൗത്യത്തിന് തടസമാവുകയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ടെഹ്റനിൽ നിന്നും 600 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഇറാൻ ദേശീയ ടെലിവിഷൻ പ്രസിഡന്റിനായുള്ള പ്രാർഥന സംപ്രേക്ഷണം ചെയ്തു.
വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാനും കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണറും മറ്റ് ഉദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിൽ ഇബ്രാഹിം റെയ്സിയെ കൂടാതെ ഉണ്ടായിരുന്നത്.