ബ്ലൗ​സി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യി ത​ർ​ക്കം; യു​വ​തി ജീ​വ​നൊ​ടു​ക്കി
ബ്ലൗ​സി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യി ത​ർ​ക്കം; യു​വ​തി ജീ​വ​നൊ​ടു​ക്കി
Monday, December 6, 2021 11:08 AM IST
ഹൈ​ദ​രാ​ബാ​ദ്: ത​യ്യ​ൽ​ക്കാ​ര​നാ​യ ഭ​ർ​ത്താ​വ് ഇ​ഷ്ടാ​നു​സ​ര​ണം ബ്ലൗ​സ് തു​ന്നി ന​ൽ​കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം. വി​ജ​യ​ല​ക്ഷ്മി(35) ആ​ണ് മ​രി​ച്ച​ത്. ബ്ലൗ​സി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യി ഇ​വ​ർ വ​ഴ​ക്കി​ട്ടി​രു​ന്നു. ഇ​തി​നു ശേ​ഷം മു​റി​യി​ൽ ക​യ​റി ഇ​വ​ർ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഹൈ​ദ​രാ​ബാ​ദി​ലെ ആം​ബ​ർ​പേ​ട്ടി​ലെ ഗോ​ൽ​നാ​ക തി​രു​മ​ല ന​ഗ​റി​ലാ​ണ് ര​ണ്ടു മ​ക്ക​ൾ​ക്കൊ​പ്പം വി​ജ​യ​ല​ക്ഷ്മി​യും ഭ​ർ​ത്താ​വ് ശ്രീ​നി​വാ​സും താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി സാ​രി​യും ബ്ലൗ​സും വി​റ്റും വീ​ട്ടി​ൽ വ​സ്ത്ര​ങ്ങ​ൾ ത​യ്യ​ൽ ചെ​യ്തു​മാ​ണ് ശ്രീ​നി​വാ​സ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​നി​വാ​സ് വി​ജ​യ​ല​ക്ഷ്മി​ക്കു വേ​ണ്ടി ബ്ലൗ​സ് തു​ന്നി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ത് വി​ജ​യ​ല​ക്ഷ്മി​ക്ക് ഇ​ഷ്ട​പ്പെ​ടാ​ഞ്ഞ​തി​നാ​ൽ ഇ​വ​ർ ശ്രീ​നി​വാ​സു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി. താ​ൻ പ​റ​യു​ന്ന രീ​തി​യി​ൽ ബ്ലൗ​സ് തു​ന്നി ന​ൽ​ക​ണ​മെ​ന്ന് വി​ജ​യ​ല​ക്ഷ്മി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ശ്രീ​നി​വാ​സ് അ​ത് നി​ര​സി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ക​ല​ഹം രൂ​ക്ഷ​മാ​യി.

പി​ന്നീ​ട് സ്‌​കൂ​ൾ വി​ട്ട് കു​ട്ടി​ക​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കി​ട​പ്പു​മു​റി​യു​ടെ വാ​തി​ൽ അ​ട​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ട​ത്. അ​വ​ർ വി​ളി​ച്ചെ​ങ്കി​ലും അ​ക​ത്തു​നി​ന്നും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. പി​ന്നീ​ട് ഇ​വ​ർ മു​റി​യു​ടെ ജ​ന​ൽ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ൾ വി​ജ​യ​ല​ക്ഷ്മി​യെ അ​ക​ത്ത് തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​വ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ശ്രീ​നി​വാ​സ് എ​ത്തി​യെ​ങ്കി​ലും മു​റി അ​ക​ത്തു​നി​ന്നും പൂ​ട്ടി​യ​തി​നാ​ൽ വാ​തി​ൽ തു​റ​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് ഇ​യാ​ൾ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് പ്ര​വേ​ശി​ച്ചു​വെ​ങ്കി​ലും വി​ജ​യ​ല​ക്ഷ്മി അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.