ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ 10 പേ​രു​ടെ വി​വ​ര​മി​ല്ല... ജാ​ഗ്ര​ത!
ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ 10 പേ​രു​ടെ വി​വ​ര​മി​ല്ല... ജാ​ഗ്ര​ത!
Friday, December 3, 2021 3:43 PM IST
ബം​ഗ​ളൂ​രു: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ വി​ദേ​ശ​യാ​ത്ര​ക്കാ​രെ കാ​ണാ​നി​ല്ലെ​ന്ന് ബം​ഗ​ളൂ​രു കോ​ര്‍​പ്പ​റേ​ഷ​ന്‍. കു​റ​ഞ്ഞ​ത് 10 പേ​രെ​ങ്കി​ലും എ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ജ​ന​ങ്ങ​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​റി​യി​ച്ചു.

വി​ദേ​ശി​ക​ളു​ടെ ബം​ഗ​ളൂ​രു​വി​ലെ വി​ലാ​സം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ര്‍​ണാ​ട​ക ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഇ​വ​രു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​ണ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച ഏ​ക ​സം​സ്ഥാ​ന​മാ​ണ് ക​ര്‍​ണാ​ട​ക. ര​ണ്ടു​പേ​ര്‍​ക്കാ​ണ് ഇ​തുവരെ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഈ ​ആ​ശ​ങ്ക വ്യാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ടു​ത്ത പ്ര​തി​സ​ന്ധി​യു​ണ്ടാ​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.