നി​ങ്ങ​ൾ‌ എ​ന്താ ഇ​വി​ടെ?; അ​വ​ധി​യെ​ടു​ത്ത് വാ​ദം കേ​ള്‍​ക്കാ​ന്‍ വ​ന്ന ജ​ഡ്ജി​ക്ക് സു​പ്രീം​കോ​ട​തി​യു​ടെ ശാ​സ​ന
നി​ങ്ങ​ൾ‌ എ​ന്താ ഇ​വി​ടെ?; അ​വ​ധി​യെ​ടു​ത്ത് വാ​ദം കേ​ള്‍​ക്കാ​ന്‍ വ​ന്ന ജ​ഡ്ജി​ക്ക് സു​പ്രീം​കോ​ട​തി​യു​ടെ ശാ​സ​ന
Wednesday, December 1, 2021 8:01 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​ട​തി​യി​ല്‍ നി​ന്ന് അ​വ​ധി​യെ​ടു​ത്ത് സ്വ​ന്തം കേ​സി​ന്‍റെ വാ​ദം കേ​ള്‍​ക്കാ​ന്‍ എ​ത്തി​യ ജ​ഡ്ജി​ക്ക് സു​പ്രീം​കോ​ട​തി​യു​ടെ ശ​കാ​രം. ഡ​ല്‍​ഹി​യി​ലെ ജൂ​നി​യ​ര്‍ ഡി​വി​ഷ​ന്‍ സി​വി​ല്‍ ജ​ഡ്ജി​മാ​രു​ടെ ഉ​ദ്യോ​ഗ​ക്ക​യ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ജ​സ്റ്റീ​സു​മാ​രാ​യ എ​ല്‍. നാ​ഗേ​ശ്വ​ര റാ​വു, ബി.​ആ​ര്‍. ഗ​വാ​യ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സു​പ്രീം​കോ​ട​തി ബെ​ഞ്ചാ​ണു വാ​ദം കേ​ട്ടു കൊ​ണ്ടി​രു​ന്ന​ത്. അ​തി​നി​ടെ​യാ​ണ് കേ​സി​ല്‍ ക​ക്ഷി​യാ​യ ഒ​രു ജ​ഡ്ജി വാ​ദം കേ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത് ജ​സ്റ്റീ​സ് റാ​വു​വി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. നി​ങ്ങ​ള്‍ എ​ന്താ​ണ് ഇ​വി​ടെ വ​ന്നി​രി​ക്കു​ന്ന​ത്. അ​വി​ടെ കോ​ട​തി എ​പ്പോ​ഴാ​ണ് തു​ട​ങ്ങു​ന്ന​തെ​ന്നും ജ​സ്റ്റീ​സ് റാ​വു ചോ​ദി​ച്ചു. പ​ത്തു മ​ണി​ക്കാ​ണെ​ന്ന് ജ​ഡ്ജി മ​റുപ​ടി ന​ല്‍​കി. അ​തി​ന് ഇ​പ്പോ​ള്‍ ത​ന്നെ സ​മ​യം 10.50 ക​ഴി​ഞ്ഞ​ല്ലോ എ​ന്ന് ജ​സ്റ്റീ​സ് ചോ​ദി​ച്ചു.

താ​ന്‍ ചെ​റി​യൊ​രു അ​വ​ധി എ​ടു​ത്താ​ണ് വ​ന്നി​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ജ​ഡ്ജി​യു​ടെ മ​റു​പ​ടി. ഈ ​ചെ​റി​യ അ​വ​ധി എ​ന്നു വെ​ച്ചാ​ല്‍ എ​ന്താ​ണെ​ന്ന് ജ​സ്റ്റീ​സ് റാ​വു​വി​ന്‍റെ അ​ടു​ത്ത ചോ​ദ്യം. ഏ​താ​നും മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്ക് അ​വ​ധി​യെ​ടു​ത്താ​ണ് താ​ന്‍ വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് ജ​ഡ്ജി വീ​ണ്ടും മ​റു​പ​ടി ന​ല്‍​കി.

നി​ങ്ങ​ള്‍​ക്ക് വേ​ണ്ടി വാ​ദി​ക്കാ​ന്‍ മി​ടു​ക്ക​നാ​യ ഒ​രു വ​ക്കീ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും സ്വ​ന്തം ജോ​ലി മാ​റ്റി വെ​ച്ച് വാ​ദം കേ​ള്‍​ക്കാ​ന്‍ ഇ​രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ജ​സ്റ്റീ​സ് നാ​ഗേ​ശ്വ​ര റാ​വു ചൂ​ണ്ടി​ക്കാ​ട്ടി. ഉ​ട​ന്‍ ത​ന്നെ താ​ന്‍ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ജ​ഡ്ജി പി​ന്‍​വാ​ങ്ങി. ഒ​രു ക്ഷ​മാ​പ​ണം പോ​ലും ന​ട​ത്താ​തെ​യാ​ണ് ജ​ഡ്ജി പോ​യ​തെ​ന്ന് ജ​സ്റ്റീ​സ് റാ​വു അ​ഭി​ഭാ​ഷ​ക​നോ​ട് വ്യ​ക്ത​മാ​ക്കി. മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ പി.​എ​സ്. പ​ട്‌​വാ​ലി​യ ആ​യി​രു​ന്നു ക​ക്ഷി​ക​ള്‍​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ​ത്.

താ​ന്‍ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന കാ​ല​ത്ത് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ജു​ഡീ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ കേ​സു​ക​ള്‍ ധാ​രാ​ളം വാ​ദി​ച്ചി​രു​ന്നു. അ​ന്നൊ​ന്നും ക​ക്ഷി​ക​ളാ​യ​വ​രോ​ട് കോ​ട​തി​യി​ല്‍ വാ​ദം കേ​ള്‍​ക്കാ​ന്‍ എ​ത്തേ​ണ്ടെ​ന്നാ​ണ് ഉ​പ​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഒ​രി​ക്ക​ല്‍ ജ​ഡ്ജി​മാ​രു​ടെ ഉ​ദ്യോ​ഗ​ക്ക​യ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കേ​സി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​തി​നി​ടെ ബോം​ബെ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രെ​ക്കൊ​ണ്ടു നി​റ​ഞ്ഞി​രു​ന്നു​വെ​ന്ന് ജ​സ്റ്റീ​സ് ഗ​വാ​യ് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.