അ​കാ​ലി​ദ​ൾ നേ​താ​വ് മ​ൻ​ജി​ന്ദ​ർ സി​ർ​സ ബി​ജെ​പി​യി​ൽ; നീ​ക്കം പ​ഞ്ചാ​ബ് ല​ക്ഷ്യ​മി​ട്ട്
അ​കാ​ലി​ദ​ൾ നേ​താ​വ് മ​ൻ​ജി​ന്ദ​ർ സി​ർ​സ ബി​ജെ​പി​യി​ൽ; നീ​ക്കം പ​ഞ്ചാ​ബ് ല​ക്ഷ്യ​മി​ട്ട്
Wednesday, December 1, 2021 6:38 PM IST
ന്യൂ​ഡ​ൽ​ഹി: ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് മ​ൻ​ജി​ന്ദ​ർ സി​ർ​സ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ, ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ഡ​ൽ​ഹി മു​ൻ എം​എ​ൽ​എ​യാ​യ സി​ർ​സ ഡ​ൽ​ഹി സി​ക്ക് ഗു​രു​ദ്വാ​ര മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ ത​ല​വ​ൻ കൂ​ടി​യാ​ണ്.

പ​ഞ്ചാ​ബി​ൽ അ​ടു​ത്ത​വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മു​ൻ സ​ഖ്യ​ക​ക്ഷി​യി​ൽ നി​ന്നു​ള്ള നേ​താ​വി​നെ ബി​ജെ​പി സ്വ​ന്തം പാ​ള​യ​ത്തി​ൽ എ​ത്തി​ച്ച​ത്. ഹ​രി​യാ​ന​യി​ലെ സി​ർ​സ​യി​ൽ നി​ന്നു​ള്ള നേ​താ​വാ​ണ് 48കാ​ര​നാ​യ മ​ൻ​ജി​ന്ദ​ർ സി​ർ​സ. സി​ർ​സ​യു​ടെ വ​ര​വ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് ഷെ​ഖാ​വ​ത്ത് പ്ര​തി​ക​രി​ച്ചു.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്ക് എ​തി​രെ സ​മ​രം ചെ​യ്ത ക​ർ​ഷ​ക​ർ​ക്ക് വ​ൻ പി​ന്തു​ണ ന​ൽ​കി​യ നേ​താ​വാ​ണ് സി​ർ​സ. അ​കാ​ലി​ദ​ൾ ത​ല​വ​ൻ സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ലു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന​യാ​ളാ​ണ് സി​ർ​സ. പ​ഞ്ചാ​ബി​ൽ ന​ഷ്ട​പ്പെ​ട്ട സ്ഥാ​നം വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​കാ​ലി​ദ​ളി​ന് സി​ർ​സ​യു​ടെ തീ​രു​മാ​നം വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.