നിലന്പൂരിലെ മാവോയിസ്റ്റ് ക്യാന്പ്: കോയന്പത്തൂരിൽ എൻഐഎ റെയ്ഡ്
നിലന്പൂരിലെ മാവോയിസ്റ്റ് ക്യാന്പ്: കോയന്പത്തൂരിൽ എൻഐഎ റെയ്ഡ്
Sunday, November 28, 2021 3:10 AM IST
കോ​​​യ​​​ന്പ​​​ത്തൂ​​​ർ: അ​​​ഞ്ചു​​​വ​​​ർ​​​ഷം മു​​​ന്പ് നി​​​ല​​​ന്പൂ​​​ർ വ​​​ന​​​ത്തി​​​ൽ‌ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ പ​​​രി​​​ശീ​​​ല​​​ന​​​ക്യാ​​​ന്പ് ന​​​ട​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം (എ​​​ൻ​​​ഐ​​​എ) പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വെ​​​ള്ള​​​ലൂ​​​രി​​​ലു​​​ള്ള ഒ​​​രു മൊ​​​ബൈ​​​ൽ വി​​​ൽ​​​പ്പ​​​ന​​​ശാ​​​ല​​​യി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം ഉ​​​ട​​​മ​​​സ്ഥ​​​നെ ചോ​​​ദ്യം​​​ചെ​​​യ്തു. ക്യാ​​​ന്പി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന സിം ​​​കാ​​​ർ​​​ഡ് ഈ ​​​ക​​​ട​​​യി​​​ൽ​​നി​​​ന്ന് വി​​​റ്റ​​​ഴി​​​ച്ച​​​താ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​യി​​രു​​ന്നു.

ഏ​​​താ​​​നും​​​മാ​​​സം മു​​​ന്പ് വെ​​​ള്ളാ​​​ലൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ധ​​​നീ​​​ഷി​​​ന്‍റെ​​​യും ദി​​​നേ​​​ശി​​​ന്‍റെ​​​യും വ​​​സ​​​തി​​​ക​​​ളി​​​ലും ആ​​​ളി​​​യാ​​​ർ അ​​​ങ്ക​​​ല​​​ക്കു​​​റി​​​ച്ചി സ്വ​​​ദേ​​​ശി സ​​​ന്തോ​​​ഷ് കു​​​മാ​​​റി​​​ന്‍റെ വ​​​സ​​​തി​​​യി​​​ലും എ​​ൻ​​​ഐ​​​എ സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

2016 ഓ​​​ഗ​​​സ്റ്റ് 23 മു​​​ത​​​ൽ ഏ​​​ഴു​​​ദി​​​വ​​​സം നി​​​ല​​​ന്പൂ​​​ർ വ​​​ന​​​ത്തി​​​ൽ ന​​​ട​​​ന്ന ക്യാ​​​ന്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ലെ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​രാ​​​ണ് മൂ​​​വ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.