മാർത്തോമ്മാ ഫാമിലി കോൺഫറൻസിന് വ്യാഴാഴ്ച തുടക്കം
ജീമോൻ റാന്നി
Wednesday, July 2, 2025 5:18 PM IST
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 35-ാമത് ഫാമിലി കോൺഫറൻസിന് വ്യാഴാഴ്ച ന്യൂയോർക്കിൽ തുടക്കമാകുന്നു. ഞായറാഴ്ച വരെ ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുള്ള മാരിയറ്റ് ഹോട്ടലിൽ നടത്തപ്പെടുന്ന കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 650 ഡെലിഗേറ്റ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നോർത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ സമ്മേളനത്തിലെ മുഖ്യ പ്രസംഗകരായ അടൂർ ഭദ്രാസന ബിഷപ് മാത്യൂസ് മാർ സെറാഫിം, ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അർബൻ ഇന്ത്യ മിനിസ്ട്രിസ് സ്ഥാപകരായ ഡോ. പി.സി. മാത്യു, സിബി മാത്യു, ന്യൂയോർക്ക് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ്-3ലെ പ്രതിനിധി കോൺഗ്രസ്മാൻ തോമസ് സൗസി, മാർത്തോമ്മാ സഭ ട്രസ്റ്റി അൻസിൽ സഖറിയ കോമാട്ട് എന്നിവർ പങ്കെടുക്കും.
എല്ലാവരെയും ഉൾക്കൊള്ളുക എന്ന കാഴ്ചപ്പാടിൽ ഫാമിലി ട്രാക്ക്, യുവജനങ്ങൾ, കുട്ടികൾ എന്നിങ്ങനെയുള്ള ട്രാക്കുകളോടൊപ്പം ഇദംപ്രഥമമായി അമേരിക്കയിൽ ജനിച്ചുവളർന്നവർക്കായുള്ള പ്രത്യേക അഡൾട്സ് ട്രാക്ക്, ഭിന്നശേഷിയുള്ളവർക്കായി ഹോപ് ട്രാക്ക് എന്നിങ്ങനെ അധികമായി രണ്ടു ട്രക്കുകൾ കൂടി ഇപ്രാവശ്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ കോൺഫറൻസിന്റെ തീം "കുടുംബം: വിശ്വാസഭൂമിക' അഥവാ "Family: Faithscape' എന്നതാണ്.
അഡൾട്/യൂത്ത്/ചിൽഡ്രൻ ട്രാക്കുകൾക്ക് മുഖ്യ പ്രസംഗകരോടൊപ്പം വിവിധ സെഷനുകൾക്ക് ടോം ഫിലിപ്പ് (Lay Chaplain), ഡോ. സുസൻ തോമസ് (Clinical Social Work), ഡോ. ഷിബി എബ്രഹാം (Child & Adolescent Psychologist), ഡോ. ബെറ്റ്സി ചാക്കോ (Clinical Social Work), റവ. റോബിൻ വർഗീസ്, റവ. ജോൺ വിൽസൺ, റവ. തോമസ് .ബി, റവ. റെജിൻ രാജു, റവ. ഡെന്നിസ് ഏബ്രഹാം എന്നിവർ നേതൃത്വം നൽകുന്നു. ഈ വർഷത്തെ കോൺഫറൻസിനു ആതിഥ്യം നൽകുന്നത് നോർത്ത് ഈസ്റ്റ് ആർഎസി ആണ്.
കോൺഫറൻസിന്റെ നടത്തിപ്പിനായി ഭദ്രാസന ബിഷപ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷനും റവ. ഡോ. പ്രമോദ് സഖറിയ(വൈസ് പ്രസിഡന്റ്), തോമസ് ജേക്കബ് -ഷാജി (ജനറൽ കൺവീനർ), കുര്യൻ തോമസ് (ട്രഷറർ), ബെജി റ്റി. ജോസഫ് (അക്കൗണ്ടന്റ്), റവ. ജോയൽ എസ്. തോമസ് (ഭദ്രാസന സെക്രട്ടറി), ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ), റവ. ക്രിസ്റ്റോഫർ പി. ഡാനിയേൽ എന്നിവരുൾപ്പെട്ട വിപുലമായ ഒരു കമ്മിറ്റി പ്രവർത്തിക്കുന്നു.
വിവിധ സബ് കമ്മിറ്റികളുടെ ചെയർ പേഴ്സൺമാരായി റവ. ജോസി ജോസഫ്, റവ. ജോൺ ഫിലിപ്പ്, റവ. സാബു ഐസക്, റവ. ആശിഷ് തോമസ് ജോർജ്, റവ. ജോബിൻ ജോൺ, റവ. ബിജു പി. സൈമൺ, റവ. എം.സി. വർഗീസ്, റവ. ബ്രസീൻ കെ. മോൻ, റവ. എബ്രഹാം വർഗീസ്, റവ. പി.എം. തോമസ്, റവ. ഡോ. മോനി മാത്യു, റവ. ടി. കെ. ജോൺ, റവ. ജെയ്സൺ വർഗീസ് എന്നിവരും
കൺവീനർമാരായി ശാമുവേൽ കെ. ശാമുവേൽ, സി.വി. സൈമൺകുട്ടി, ഡോ. ജോൺ കെ. തോമസ്, ജിജി ടോം, റോയ് സി. തോമസ്, സജി ജോർജ്, ജിബി പി. മാത്യു, റിനു വർഗീസ്, ബിജു ചാക്കോ, കോരുത് മാത്യു, ചെറിയാൻ വർഗീസ്, ഷേർളി തോമസ്, ഡോ. ബെറ്റസി മാത്യു, സ്നേഹ ഷോൺ, സൂസൻ ചെറിയാൻ വർഗീസ്, നീതി പ്രസാദ്, ജേക്കബ് ചാക്കോ, വർഗീസ് പി. വർഗീസ്, തോമസ് ബിജേഷ്, ഷാജു സാം, എന്നിവരും പ്രവർത്തിക്കുന്നു.