സം​സ്ഥാ​ന​ത്തി​ന് 3.61 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി
സം​സ്ഥാ​ന​ത്തി​ന് 3.61 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി
Thursday, August 5, 2021 8:59 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 3,61,440 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ര​ണ്ടു ല​ക്ഷം ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 1,61,440 ഡോ​സ് കോ​വാ​ക്‌​സി​നു​മാ​ണ് ല​ഭ്യ​മാ​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് 68,000, എ​റ​ണാ​കു​ള​ത്ത് 78,000, കോ​ഴി​ക്കോ​ട് 54,000 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വീ​ഷി​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 55,000, എ​റ​ണാ​കു​ള​ത്ത് 62,940, കോ​ഴി​ക്കോ​ട് 43,500 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വാ​ക്‌​സി​നും എ​ത്തി​യി​ട്ടു​ണ്ട്.

ല​ഭ്യ​മാ​യ വാ​ക്‌​സി​ന്‍ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വ്യാ​ഴാ​ഴ്ച 1,87,504 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 2,13,01,782 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്.

അ​തി​ല്‍ 1,50,32,333 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 62,69,449 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നു​മാ​ണ് ന​ല്‍​കി​യ​ത്. കേ​ര​ള​ത്തി​ലെ 2021-ലെ ​എ​സ്റ്റി​മേ​റ്റ് ജ​ന​സം​ഖ്യ അ​നു​സ​രി​ച്ച് 42.81 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സും 17.86 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.