"സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ പ്രി​യ​ങ്ക​യെ മ​ർ​ദി​ക്കു​മാ​യി​രു​ന്നു'; ഉ​ണ്ണി രാ​ജ​ൻ.​പി.​ദേ​വി​നെ​തി​രേ ബ​ന്ധു​ക്ക​ള്‍
"സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ പ്രി​യ​ങ്ക​യെ മ​ർ​ദി​ക്കു​മാ​യി​രു​ന്നു'; ഉ​ണ്ണി രാ​ജ​ൻ.​പി.​ദേ​വി​നെ​തി​രേ ബ​ന്ധു​ക്ക​ള്‍
Friday, May 14, 2021 12:44 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ രാ​ജ​ൻ പി. ദേ​വി​ന്‍റെ മ​ക​ന്‍റെ ഭാ​ര്യ​യു​ടെ മ​ര​ണ​ത്തി​ൽ ഭ​ർ​ത്താ​വി​നെ​തി​രെ പ​രാ​തി​യു​മാ​യി ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത്. രാ​ജ​ൻ പി. ദേ​വി​ന്‍റെ മ​ക​ൻ ഉ​ണ്ണി പി. ​ദേ​വി​ന്‍റെ ഭാ​ര്യ​യും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യു​മാ​യ പ്രി​യ​ങ്ക​യു​ടെ മ​ര​ണ​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ത​ന്നെ ഉ​ണ്ണി നി​ര​വ​ധി ത​വ​ണ ഉ​പ​ദ്ര​വി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്ന് കാ​ട്ടി നേ​ര​ത്തെ പ്രി​യ​ങ്ക​യും സ​ഹോ​ദ​ര​നും വ​ട്ട​പ്പാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ മ​ർ​ദി​ക്കു​മാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഈ ​പ​രാ​തി അ​ങ്ക​മാ​ലി പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു​വെ​ന്ന് വ​ട്ട​പ്പാ​റ പോ​ലീ​സ് പ​റ​ഞ്ഞു.

ഉ​ണ്ണി പി. ദേ​വും പ്രി​യ​ങ്ക​യും അ​ങ്ക​മാ​ലി​യി​ലാ​യി​രു​ന്നു നേ​ര​ത്തെ താ​മ​സിച്ചി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കാ​ണ് പ്രി​യ​ങ്ക​യെ വെ​മ്പാ​യ​ത്തെ സ്വ​ന്തം വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വ് ഉ​ണ്ണി പി. ​ദേ​വു​മാ​യു​ള്ള പ്ര​ശ്ന​ത്തെ​ത്തു​ട​ർ​ന്ന് അ​ങ്ക​മാ​ലി​യി​ലെ വീ​ട്ടി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്രി​യ​ങ്ക വെ​ന്പാ​യ​ത്തെ സ്വ​ന്തം വീ​ട്ടി​ലെ​ത്തി‍​യ​ത്. മ​ര​ണ​ത്തി​ന് ത​ലേ ദി​വ​സ​മാ​ണ് പ്രി​യ​ങ്ക വ​ട്ട​പ്പാ​റ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ല​ത്തി​നാ​യി പോ​ലീ​സ് സാ​മ്പി​ൾ ന​ൽ​കി. ഫ​ലം ല​ഭി​ച്ച ശേ​ഷം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ്‌മോ​ർ​ട്ട​ത്തി​ന് വി​ധേ​യ​മാ​ക്കും. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ട്ട​പ്പാ​റ പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.