നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ കി​ട്ടി; സ​നു മോ​ഹ​ൻ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് കൊ​ച്ചി ക​മ്മീ​ഷ​ണ​ർ
Saturday, April 17, 2021 12:33 PM IST
കൊ​ച്ചി: കൊ​ച്ചി​യി​ൽ പ​തി​മൂ​ന്ന് വ​യ​സു​കാ​രി വൈ​ഗ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പി​താ​വ് സ​നു മോ​ഹ​ൻ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു.

സ​നു മോ​ഹ​ൻ മൂ​കാം​ബി​ക​യി​ലെ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ച​തി​ന്‍റെ കൃ​ത്യ​മാ​യ തെ​ളി​വു​ണ്ട്. പോ​ലീ​സി​ന്‍റെ നി​ഗ​മ​ന​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്ന ത​ര​ത്തി​ൽ സ​നു മോ​ഹ​നെ​തി​രേ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും നി​ല​വി​ൽ ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൂ​കാം​ബി​ക​യി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ത്തു​ക​യാ​ണെ​ന്നും ക​മ്മീ​ഷ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, സ​നു മോ​ഹ​ൻ മൂ​കാം​ബി​ക​യി​ലെ​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. മൂ​ന്ന് ദി​വ​സ​മാ​യി മൂ​കാം​ബി​ക​യി​ലെ ലോ​ഡ്ജി​ൽ താ​മ​സി​ച്ചി​രു​ന്ന സ​നു മോ​ഹ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ലോ​ഡ്ജി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ നി​ന്നു​ള്ള അ​ന്വേ​ഷ​ണ സം​ഘം മൂ​കാം​ബി​ക​യി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. സ്ഥ​ല​ത്തെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​വി​ടെ താ​മ​സി​ച്ച​ത് സ​നു​മോ​ഹ​നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.