കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം; നോ​ർ​വേ പ്ര​ധാ​ന​മ​ന്ത്രി​ക്ക് പി​ഴ​യി​ട്ട് പോ​ലീ​സ്
Friday, April 9, 2021 4:00 PM IST
ഓ​സ്‌​ലോ: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച നോർവേ പ്ര​ധാ​ന​മ​ന്ത്രി​ക്ക് പി​ഴ​യി​ട്ട് പോ​ലീ​സ്. പ്ര​ധാ​ന​മ​ന്ത്രി ഏ​ണ സോ​ള്‍​ബെ​ഗി​നാ​ണ് പോ​ലീ​സ് പി​ഴ ശി​ക്ഷ ചു​മ​ത്തി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി. ച​ട​ങ്ങി​ല്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്ന​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ല്‍ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 20,000 നോ​ര്‍​വീ​ജി​യ​ന്‍ ക്രൗ​ണ്‍ (1.76 ല​ക്ഷം രൂ​പ)​ ആ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് പി​ഴ ചു​മ​ത്തി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ 60-ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന് 13 പേ​രെ ക്ഷി​ണി​ച്ചി​രു​ന്നു. ഒ​രു റി​സോ​ര്‍​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് പ​ര​മാ​വ​ധി 10 പേ​രെ മാ​ത്ര​മേ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ പാ​ടു​ള്ളു​വെ​ന്നാ​ണ് നി​യ​മം.

സം​ഭ​വം വി​വാ​ദ​മാ​യ​പ്പോ​ള്‍ പ്ര​ധാ​ന​മ​ന്ത്രി പ​ര​സ്യ​മാ​യി ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ മു​ന്നി​ല്‍ നി​ന്ന് ന​യി​ക്കു​ന്ന ആ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി. അ​തി​നാ​ലാ​ണ് അ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് പോ​ലീ​സ് മേ​ധാ​വി ഓ​ലെ സീ​വേ​ഡ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.