ഞാ​നി​ല്ലെ​ങ്കി​ലെ​ന്നാ..! എ.​കെ. ബാ​ല​നു പ​ക​രം ഭാ​ര്യ ജ​മീ​ല ത​രൂ​രി​ൽ മ​ത്സ​രി​ച്ചേ​ക്കും
Tuesday, March 2, 2021 5:37 PM IST
പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ന്ത്രി എ.​കെ. ബാ​ല​ന് പ​ക​രം ഭാ​ര്യ ഡോ. ​പി.​കെ. ജ​മീ​ല​യെ ത​രൂ​രി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ സാ​ധ്യ​ത. സി​പി​എം പാ​ല​ക്കാ​ട് ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ സാ​ധ്യ​താ പ​ട്ടി​ക​യി​ലാ​ണ് ജ​മീ​ല​യും ഉ​ൾ​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം, ജ​മീ​ല​യെ​ച്ചൊ​ല്ലി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഭി​ന്ന​ത ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളാ​ണ് ജ​മീ​ല​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കേ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ ഈ ​എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് ജ​മീ​ല​യു​ടെ പേ​ര് സാ​ധ്യ​താ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ജ​മീ​ല​യെ പ​രി​ഗ​ണി​ക്കു​ന്ന​ത് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന. പാ​ല​ക്കാ​ട്ടെ സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ് ത​രൂ​ര്‍. 2011 മു​ത​ല്‍ എ.​കെ. ബാ​ല​നാ​ണ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, തൃ​ത്താ​ല​യി​ൽ എം.​ബി. രാ​ജേ​ഷി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ല​മ്പു​ഴ​യി​ൽ എ. ​പ്ര​ഭാ​ക​ര​ൻ, സി.​കെ. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ പേ​രും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.