അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ-​ചൈ​ന ഏ​റ്റു​മു​ട്ട​ൽ
Monday, January 25, 2021 11:41 AM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ർ ഏ​റ്റു​മു​ട്ടി​യെ​ന്ന് റി​പ്പോ​ർ​ട്ട്. മൂ​ന്ന് ദി​വ​സം മു​ൻ​പ് ഇ​ന്തോ-​ടി​ബ​റ്റ​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ സി​ക്കി​മി​ലെ ന​കു​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഇ​ന്നാ​ണ് സം​ഭ​വം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

പെ​ട്രോ​ളിം​ഗി​നി​ടെ അ​തി​ർ​ത്തി​യി​ൽ ക​ട​ന്നു​ക​യ​റി​യ ചൈ​നീ​സ് സൈ​ന്യ​ത്തെ ഇ​ന്ത്യ​ൻ സേ​ന പ്ര​തി​രോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. 20 ചൈ​നീ​സ് സൈ​നി​ക​ർ​ക്കും നാ​ല് ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്കും പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തി​ർ​ത്തി ത​ർ​ക്ക​വും സൈ​നി​ക നീ​ക്ക​വും സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച​യും ഇ​ന്ത്യ-​ചൈ​ന ച​ർ​ച്ച​ക​ൾ ന​ട​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ സൈ​നി​ക നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ ഞാ​യ​റാ​ഴ്ച ന​ട​ന്ന സൈ​നി​ക​ത​ല ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 11 മ​ണി​ക്കൂ​ർ ച​ർ​ച്ച നീ​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ ചൈ​ന അം​ഗീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------