റെ​യി​ല്‍​വേ വി​ക​സ​ന​ത്തി​ന് വി​ഹി​തം അ​നു​വ​ദി​ക്ക​ണം; ജി. ​സു​ധാ​ക​ര​ന്‍ കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചു
Saturday, January 23, 2021 9:16 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ റെ​യി​ല്‍​വേ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് അ​ര്‍​ഹ​മാ​യ വി​ഹി​തം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി പീ​യ​ഷ് ഗോ​യ​ലി​ന് മ​ന്ത്രി ക​ത്ത​യ​ച്ചു. തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​ഗോ​ഡ് സെ​മി ഹൈ​സ്പീ​ഡ് റെ​യി​ല്‍​വേ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്ക് 2021-2022 കേ​ന്ദ്ര​ബ​ജ​റ്റി​ല്‍ അ​ര്‍​ഹ​മാ​യ വി​ഹി​തം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

റെ​യി​ല്‍​വേ​യു​ടേ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​ക ക​മ്പ​നി​യാ​യ കേ​ര​ള റെ​യി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​നാ​ണ് തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​കോ​ട് സെ​മി ഹൈ​സ്പീ​ഡ് റെ​യി​ല്‍ കോ​റി​ഡോ​ര് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ ചു​മ​ത​ല. 65,000 കോ​ടി രൂ​പ ചെ​ല​വു​ള്ള ഈ ​പ​ദ്ധ​തി​യു​ടെ ഡി​പി​ആ​ര്‍ അം​ഗീ​ക​രി​ക്കു​ന്ന​തി​നും 2021-2022 റെ​യി​ല്‍​വേ പി​ങ്ക് ബു​ക്കി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വി​ഹി​തം അ​നു​വ​ദി​ക്കു​ന്ന​തി​നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

2013-ല്‍ ​ത​റ​ക്ക​ല്ലി​ട്ട റെ​യി​ല്‍​വേ കോ​ച്ച് ഫാ​ക്ട​റി​യു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നും വി​ഹി​തം അ​നു​വ​ദി​ക്ക​ണം. എ​റ​ണാ​കു​ള​ത്തി​ലെ മാ​ര്‍​ഷ​ലിം​ഗ് യാ​ര്‍​ഡ് കോ​ച്ചിം​ഗ് ടെ​ര്‍​മി​ന​ലാ​യും സ്റ്റേ​ഷ​ന്‍ സ​മു​ച്ച​യ​മാ​യും പു​ന​ര്‍​നി​ര്‍​മ്മി​ക്ക​ണം. നേ​മം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്റെ വി​ക​സ​ന​ത്തി​നും തി​രു​വ​ന​ന്ത​പു​രം-​ക​ന്യാ​കു​മാ​രി റെ​യി​ല്‍​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​നും അ​ര്‍​ഹ​മാ​യ വി​ഹി​തം അ​നു​വ​ദി​ക്ക​ണം. കൊ​ച്ചു​വേ​ളി ഉ​ള്‍​പ്പെ​ടെ​യു​ള​ള റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ന​ല്‍​ക​ണം. എ​റ​ണാ​കു​ളം-​അ​മ്പ​ല​പ്പു​ഴ തീ​ര​ദേ​ശ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കി കേ​ര​ള​ത്തി​ന്‍റെ റെ​യി​ല്‍​വേ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ര്‍ ശ​താ​ബ്ദി എ​ക്‌​സ്പ്ര​സ് ഉ​ള്‍​പ്പെ​ടെ അ​ധി​ക ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​വും ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റ്റ​വും സ​ഹാ​യ​ക​ര​മാ​കു​ന്ന മെ​മു ട്രെ​യി​നു​ക​ള്‍ പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നു​ക​ളി​ല്‍ കൂ​ടു​ത​ലാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------