കേ​ന്ദ്ര​മ​ന്ത്രി ശ്രീ​പ​ദ് നാ​യി​ക്കി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടു, ഉ​ട​ൻ ഡി​സ്ചാ​ർ​ജ്
Tuesday, January 19, 2021 3:40 PM IST
പ​നാ​ജി: കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഗോ​വ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് ​നാ​യി​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. നാ​ലോ അ​ഞ്ചോ ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​യാ​ൽ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ക​ര​ക​യ​റി​യ​താ​യി ശ്രീ​പ​ദ് നാ​യി​ക് പ​റ​ഞ്ഞു. ത​ന്നെ കാ​ണാ​ൻ ആ​ളു​ക​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​ര​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. നാ​ലോ അ​ഞ്ചോ ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ഡി​സ്ചാ​ർ​ജ് ചെ​യ്യും. അ​തി​നു​ശേ​ഷം എ​ല്ലാ​വ​രെ​യും കാ​ണു​മെ​ന്നും ശ്രീപ​ദ് നാ​യി​ക് പ​റ​ഞ്ഞു.

ഉ​ത്ത​ര ക​ന്ന​ഡ​യി​ലെ അ​ങ്കോ​ല​യി​ൽ ജ​നു​വ​രി 12ന് ​ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ശ്രീ​പ​ദി​ന്‍റെ ഭാ​ര്യ​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും മ​രി​ച്ചി​രു​ന്നു. ക​ർ​ണാ​ട​ക​യി​ലെ ധ​ർ​മ​സ്ഥ​ല​യി​ൽ​നി​ന്നു ഗോ​വ​യി​ലേ​ക്കു കാ​റി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------