ഡോ​ള​ർ ക​ട​ത്ത് കേ​സ്; ജോ​യി​ന്‍റ് പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​റെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും
Tuesday, January 19, 2021 9:11 AM IST
തിരുവനന്തപുരം: വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ർ ക​ട​ത്തി​യ കേ​സി​ൽ സം​സ്ഥാ​ന ജോ​യി​ന്‍റ് ചീ​ഫ് പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​ർ ഷൈ​ൻ. എ. ​ഹ​ഖി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ഇ​ന്ന് രാ​വി​ലെ 10ന് ​ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ സാ​മ്പ​ത്തി​ക വി​ഭാ​ഗം മേ​ധാ​വി ആ​യി​രു​ന്ന ഖാ​ലി​ദ് ന​യ​ത​ന്ത്ര പ​രി​ര​ക്ഷ​യോ​ടെ ഡോ​ള​ർ ക​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ഷൈ​ൻ ഹ​ഖി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ലൈ​ഫ് മി​ഷ​ൻ ക​മ്മീ​ഷ​നാ​യി ല​ഭി​ച്ച തു​ക ഡോ​ള​ർ ആ​ക്കി മാ​റ്റി വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ കേ​സി​ൽ ഖാ​ലി​ദി​നെ​തി​രെ ക​സ്റ്റം​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്നു​ണ്ട്. സ്വ​പ്ന സു​രേ​ഷ് ന​ൽ​കി​യ ര​ഹ​സ്യ മൊ​ഴി​യി​ൽ ഷൈ​ൻ ഹ​ഖു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------