33 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി കോ​വി​ഡ്
Monday, November 30, 2020 6:39 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 33 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് 11, തി​രു​വ​ന​ന്ത​പു​രം 6, ക​ണ്ണൂ​ര്‍ 4, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, വ​യ​നാ​ട് 2 വീ​തം, കൊ​ല്ലം, കോ​ട്ട​യം, പാ​ല​ക്കാ​ട്, കാ​സ​ര്‍​ഗോ​ഡ് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

കേ​ര​ള​ത്തി​ൽ ഇ​ന്ന് 3,382 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 64 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും വ​ന്ന​വ​രാ​ണ്. 2,880 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 405 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 6,055 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.