ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം: ഉ​ട​ൻ തീ​രു​മാ​ന​മെ​ന്ന് എ​ൻ. വാ​സു
Saturday, November 28, 2020 1:31 PM IST
കൊ​ല്ലം: ശ​ബ​രി​മ​ല​യി​ൽ തീ​ർ​ത്ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ട്ടു​ന്ന കാ​ര്യം സ​ർ​ക്കാ​ർ ഉ​ട​ന്‍ തീ​രു​മാ​നി​ക്കു​മെ​ന്ന് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ​ൻ വാ​സു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ തീ​ർ​ത്ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ശ​ബ​രി​മ​ല​യി​ൽ ബു​ക്കിം​ഗ് അ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും. നി​ല​ക്ക​ലി​ൽ അ​ത്യ​വ​ശ്യം വി​രി​വ​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ ഇ​തു​വ​രെ 13529 പേ​ര്‍ ദ​ർ​ശ​നം ന​ട​ത്തി. നി​ല​ക്ക​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​തു​വ​രെ 37 പേ​ർ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി. സ​ന്നി​ധാ​ന​ത്ത് ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​യ ഒ​രു ഭ​ക്ത​നും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​താ​യി റി​പ്പോ​ർ​ട്ട് ഇ​ല്ല. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ക്കു​ന്ന ദേ​വ​സ്വം ജീ​വ​ക്കാ​ർ​ക്ക് എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും വാ​സു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.