മ​ത​യ്ക്കു തി​രി​ച്ച​ടി; തൃ​ണ​മൂ​ൽ സ്ഥാ​പ​ക​നേ​താ​വ് മി​ഹി​ർ ഗോ​സ്വാ​മി ബി​ജെ​പി​യി​ൽ
Friday, November 27, 2020 8:24 PM IST
ന്യൂ​ഡ​ൽ​ഹി: തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ മി​ഹി​ർ ഗോ​സ്വാ​മി ബി​ജെ​പി​യി​ലേ​ക്ക്. ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ന്യൂ​ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൈ​ലാ​ഷ് വി​ജ​യ്വ​ർ​ഗി​യ ഗോ​സ്വാ​മി​ക്ക് അം​ഗ​ത്വം ന​ൽ​കി.

കൂ​ച്ച്ബി​ഹാ​റി​ൽ നി​ന്നു​ള്ള ബി​ജെ​പി എം​പി നി​ഷി​ത് പ്ര​മാ​ണി​ക്കൊ​പ്പ​മാ​ണ് ഗോ​സ്വാ​മി ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. ബി​ജെ​പി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ഗോ​സ്വാ​മി ച​ർ​ച്ച ന​ട​ത്തി​യെ​ന്നു നി​തീ​ഷ് പ്ര​മാ​ണി​ക് അ​റി​യി​ച്ചു.

1998-ൽ ​മ​മ​ത ബാ​ന​ർ​ജി​ക്കൊ​പ്പം തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​പി​ച്ച​വ​രി​ലൊ​രാ​ണു മി​ഹി​ർ ഗോ​സ്വാ​മി. അ​ദ്ദേ​ഹ​ത്തെ​ത​ന്നെ പാ​ർ​ട്ടി​യി​ൽ എ​ത്തി​ക്കാ​നാ​യ​ത് ബി​ജെ​പി​ക്കു നേ​ട്ട​വും മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്കു തി​രി​ച്ച​ടി​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.