സി​എ​ജി​ക്കെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദം ബാ​ലി​ശ​മാ​ണെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Wednesday, November 25, 2020 1:00 PM IST
തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ര്‍​ട്ട് വി​വാ​ദ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ വീ​ണ്ടും ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. സി​എ​ജി​ക്കെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദം ബാ​ലി​ശ​മാ​ണെ​ന്നും രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യെ സം​ബ​ന്ധി​ച്ചോ ഭ​ര​ണ​സം​വി​ധാ​ന​ത്തെ സം​ബ​ന്ധി​ച്ചോ സാ​മാ​ന്യ​മാ​യ അ​റി​വു​ള്ള​വ​ര്‍ പോ​ലും ഇ​ത്ത​രം വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

സി​എ​ജി റി​പ്പോ​ര്‍​ട്ട് മു​ഖ്യ​മ​ന്ത്രി ക​ണ്ടെ​ങ്കി​ല്‍ അ​ത് ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​മാ​ണ്. സ​ര്‍​ക്കാ​രി​നെ പി​രി​ച്ചു​വി​ടാ​ന്‍ അ​തു​മ​തി. സം​സ്ഥാ​ന​ത്തെ മു​തി​ര്‍​ന്ന രാ​ഷ്ട്രീ​യ നേ​താ​വാ​യ പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ല്‍ ഇ​രു​ന്നു​കൊ​ണ്ട് ജ​ന​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ന്ന​തും അ​പ​ഹാ​സ്യ​മാ​യ വാ​ദ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തും മു​ഖ്യ​മ​ന്ത്രി ക​സേ​ര​യ്ക്ക് ചേ​ര്‍​ന്ന പ​ണി​യ​ല്ല.

തോ​മ​സ് ഐ​സ​ക് കി​ഫ്ബി​യു​ടെ മേ​ല്‍ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന​ത് അ​ന്വേ​ഷി​ച്ചാ​ല്‍ വ്യ​ക്ത​മാ​കും. സി​എ​ജി റി​പ്പോ​ര്‍​ട്ട് നി​യ​മ​സ​ഭ​യി​ല്‍ വ​യ്ക്കു​ന്ന​തി​ന് മു​ന്‍​പ് മു​ഖ്യ​മ​ന്ത്രി​യും ധ​ന​കാ​ര്യ​മ​ന്ത്രി​യും അ​ത് വാ​യി​ച്ചു​വെ​ന്ന് പ​റ​ഞ്ഞാ​ല്‍ മാ​ത്രം മ​തി ഈ ​സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ പി​രി​ച്ചു​വി​ടാ​ൻ.

സി​എ​ജി റി​പ്പോ​ര്‍​ട്ടി​നെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ എ​തി​ര്‍​പ്പി​ന്‍റെ അ​ടി​സ്ഥാ​നം കി​ഫ്ബി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് വാ​യ്പ എ​ടു​ത്തി​രി​ക്കു​ന്ന​ത് എ​ന്നു​ള്ള​താ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.