പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സി​സി​ടി​വി: സു​പ്രീം കോ​ട​തി മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കും
Wednesday, November 25, 2020 5:48 AM IST
ന്യൂ​ഡ​ൽ​ഹി: ക​സ്റ്റ​ഡി പീ​ഡ​നം ത​ട​യു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സി​സി​ടി​വി സ്ഥാ​പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ഹ​ർ​ജി സു​പ്രീം കോ​ട​തി വി​ധി പ​റ​യാ​നാ​യി മാ​റ്റി. ഇ​തു​സം​ബ​ന്ധി​ച്ച മാ​ർ​ഗ​രേ​ഖ സു​പ്രീംകോ​ട​തി പു​റ​ത്തി​റ​ക്കും.

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഓ​ഡി​യോ സം​വി​ധാ​ന​മു​ള്ള സി​സി​ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​തി​ലെ ദൃ​ശ്യ​ങ്ങ​ൾ 45 ദി​വ​സ​മെ​ങ്കി​ലും സൂ​ക്ഷി​ച്ചു വ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് രോ​ഹി​ൻ​ട​ണ്‍ ന​രി​മാ​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

ക​സ്റ്റ​ഡി പീ​ഡ​നം ത​ട​യു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സി​സി​ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്നു 2018ൽ ​സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് പ്ര​കാ​രം ഏ​തൊ​ക്കെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​വി​ടെ​യൊ​ക്കെ എ​ത്ര​മാ​ത്രം സി​സി​ടി​വി​ക​ൾ വ​ച്ചു എ​ന്ന് അ​റി​യി​ക്കാ​ൻ കോ​ട​തി എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളോ​ടും നി​ർ​ദേ​ശി​ച്ചു. ഭൂ​രി​ഭാ​ഗം സം​സ്ഥാ​ന​ങ്ങ​ളും കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കു​ന്ന​തി​നെ കു​റി​ച്ച് കോ​ട​തി ആ​ലോ​ചി​ക്കു​ന്ന​ത്.

സ്റ്റേ​ഷ​നു​ക​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​യി​ല്ലാ​ത്ത അ​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളു​ള്ള​ത് ക​സ്റ്റ​ഡി പീ​ഡ​ന കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്ന​ത് ത​ട​യേ​ണ്ട​തു​ണ്ടെ​ന്നും മൂ​ന്നം​ഗ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. മി​ക​ച്ച മൈ​ക്രോ​ഫോ​ണു​ക​ളു​ള്ള സി​സി​ടി​വി​ക​ൾ സ്ഥാ​പി​ച്ചാ​ൽ മാ​ത്ര​മേ ദൃ​ശ്യ​ങ്ങ​ൾ​ക്കൊ​പ്പം ശ​ബ്ദ​വും ല​ഭി​ക്കു​ക​യു​ള്ളു.

എ​ന്നാ​ൽ, ഇ​വ​യൊ​ന്നും സ്വ​കാ​ര്യ​ത ലം​ഘി​ക്കു​ന്ന ത​ര​ത്തി​ലാ​ക​രു​തെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ കെ.​എം. ജോ​സ​ഫ്, അ​നി​രു​ദ്ധ ബോ​സ് എ​ന്നി​വ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.