റോ​ഷ​ൻ ബെ​യ്ഗി​ന്‍റെ വ​സ​തി​യി​ൽ സി​ബി​ഐ റെ​യ്ഡ്
Tuesday, November 24, 2020 4:20 AM IST
ബം​ഗ​ളൂ​രു: ഐ​എം​എ ജ്വ​ല്ല​റി ത​ട്ടി​പ്പു കേ​സി​ൽ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി ആ​ർ. റോ​ഷ​ൻ ബെ​യ്ഗി​ന്‍റെ പു​ലി​കേ​ശി ന​ഗ​റി​ലെ വ​സ​തി​യി​ൽ ഉ​ൾ​പ്പെ​ടെ ര​ണ്ടി​ട​ങ്ങ​ളി​ൽ സി​ബി​ഐ റെ​യ്ഡ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച റെ​യ്ഡ് വൈ​കു​ന്നേ​രം വ​രെ നീ​ണ്ടു​നി​ന്നു. എ​ന്നാ​ൽ, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

നാ​ലാ​യി​രം കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ സി​ബി​ഐ ഓ​ഫീ​സി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ബെ​യ്ഗി​നെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രു​ല​ക്ഷ​ത്തോ​ളം നി​ക്ഷേ​പ​ക​രാ​ണ് വ​ഞ്ചി​ക്ക​പ്പെ​ട്ട​ത്.

ബെ​യ്ഗ് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ജ്വ​ല്ല​റി പ​ദ്ധ​തി​യു​ടെ ആ​സൂ​ത്ര​ക​ൻ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഖാ​ൻ രാ​ജ്യം​വി​ട്ട​തോ​ടെ​യാ​ണ് വ​ൻ അ​ഴി​മ​തി പു​റ​ത്താ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.