അ​മേ​രി​ക്ക​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 1,65,000ലേ​റെ​പ്പേ​ർ​ക്ക് കോ​വി​ഡ്
Sunday, November 22, 2020 6:57 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ക​ലി​ഫോ​ർ​ണി​യ ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്പോ​ഴും അ​മേ​രി​ക്ക​യിു​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ കു​റ​വി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 165,633 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 12,443,460 ആ​യി ഉ​യ​ർ​ന്നു. 1,441 പേ​ർ​കൂ​ടി വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണം 261,771 ആ​യി.

7,401,747 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ൾ 4,779,942 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 178,830,640 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ടെ​ക്സ​സ്, ക​ലി​ഫോ​ർ​ണി​യ, ഫ്ളോ​റി​ഡ, ഇ​ല്ലി​നോ​യി​സ്, ന്യൂ​യോ​ർ​ക്ക്, ജോ​ർ​ജി​യ, വി​സ്കോ​സി​ൻ, ഒ​ഹി​യോ, ടെ​ന്നി​സി, നോ​ർ​ത്ത്ക​രോ​ലി​ന തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.

ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ​മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.