വീട്ടിൽ‌ ക​ഞ്ചാ​വ്; ഹാ​സ്യ​താ​രം ഭാ​ര്‍​തി സിം​ഗി​നെ എ​ൻ​സി​ബി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Saturday, November 21, 2020 5:58 PM IST
മും​ബൈ: വീ​ട്ടി​ൽ​നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഹാ​സ്യ​താ​രം ഭാ​ര്‍​തി സിം​ഗി​നെ​യും ഭ​ര്‍​ത്താ​വ് ഹ​ര്‍​ഷ് ലിം​ബാ​ച്ചി​യാ​യെ​യും നാ​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ൻ​സി​ബി) ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ൻ​സി​ബി ശ​നി​യാ​ഴ്ച ഭാ​ര്‍​തി സിം​ഗി​ന്‍റെ മും​ബൈ​യി​ലു​ള്ള വ​സ​തി​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ചോ​ദ്യം ചെ​യ്യാ​നാ​ണ് ഭാ​ര്‍​തി സിം​ഗി​നെ​യും ഭ​ര്‍​ത്താ​വി​നെ​യും എ​ൻ​സി​ബി ഓ​ഫീ​സി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ചെ​റി​യ അ​ള​വി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഭാ​ര്‍​തി​യും ഭ​ര്‍​ത്താ​വ് ലിം​ബാ​ച്ചി​യാ​യും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് എ​ൻ​സി​ബി റെ​യ്ഡ് ന​ട​ത്തി​യ​ത്. ബോ​ളി​വു​ഡി​ലെ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​സി​ബി സി​നി​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളും വ്യാ​പ​ക​മാ​യി റെ​യ്ഡ് ന​ട​ത്തു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.