9016 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ൾ; 7464 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ; ഒ​റ്റ​ദി​വ​സം 26 മ​ര​ണം
Saturday, October 17, 2020 6:24 PM IST
തി​രു​വ​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 9016 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 26 മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ന് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 7991 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 127 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 7464 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 104 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. 1321 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

പോ​സി​റ്റീ​വാ​യ​വ​ർ, ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 1519
തൃ​ശൂ​ര്‍ 1109
എ​റ​ണാ​കു​ളം 1022
കോ​ഴി​ക്കോ​ട് 926
തി​രു​വ​ന​ന്ത​പു​രം 848
പാ​ല​ക്കാ​ട് 688
കൊ​ല്ലം 656
ആ​ല​പ്പു​ഴ 629
ക​ണ്ണൂ​ര്‍ 464
കോ​ട്ട​യം 411
കാ​സ​ര്‍​ഗോ​ഡ് 280
പ​ത്ത​നം​തി​ട്ട 203
ഇ​ടു​ക്കി 140
വ​യ​നാ​ട് 121

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ, ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 1445
തൃ​ശൂ​ര്‍ 1079
എ​റ​ണാ​കു​ളം 525
കോ​ഴി​ക്കോ​ട് 888
തി​രു​വ​ന​ന്ത​പു​രം 576
പാ​ല​ക്കാ​ട് 383
കൊ​ല്ലം 651
ആ​ല​പ്പു​ഴ 604
ക​ണ്ണൂ​ര്‍ 328
കോ​ട്ട​യം 358
കാ​സ​ര്‍​ഗോ​ഡ് 270
പ​ത്ത​നം​തി​ട്ട 153
ഇ​ടു​ക്കി 87
വ​യ​നാ​ട് 117

നെ​ഗ​റ്റീ​വാ​യ​വ​ർ, ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 860
കൊ​ല്ലം 718
പ​ത്ത​നം​തി​ട്ട 302
ആ​ല​പ്പു​ഴ 529
കോ​ട്ട​യം 217
ഇ​ടു​ക്കി 63
എ​റ​ണാ​കു​ളം 941
തൃ​ശൂ​ര്‍ 1227
പാ​ല​ക്കാ​ട് 343
മ​ല​പ്പു​റം 513
കോ​ഴി​ക്കോ​ട് 1057
വ​യ​നാ​ട് 144
ക​ണ്ണൂ​ര്‍ 561
കാ​സ​ര്‍​ഗോ​ഡ് 516

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 52,067 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 96,004 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 2,36,989 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,76,900 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.