കേ​ര​ള പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത വ​ക​യി​ൽ സ​ർ​ക്കാ​രി​ന് കോ​ടി​ക​ളു​ടെ ന​ഷ്ടം
Wednesday, September 23, 2020 8:35 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത വ​ക​യി​ൽ സ​ർ​ക്കാ​രി​ന് കോ​ടി​ക​ളു​ടെ ന​ഷ്ടം. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ അ​ഞ്ച്് പ്രാ​വ​ശ്യം മാ​ത്രം പ​റ​ന്ന ഹെ​ലി​കോ​പ്റ്റ​റി​ന് വേ​ണ്ടി സ​ർ​ക്കാ​ർ വാ​ട​ക ന​ൽ​കേ​ണ്ടി വ​രു​ന്ന​ത് 10 കോ​ടി​യി​ൽ അ​ധി​കം രൂ​പ. വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം അ​പേ​ക്ഷി​ച്ചി​ട്ടും ഹെ​ലി​ക്കോ​പ്റ്റ​ർ വാ​ട​ക​യു​ടെ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് ഇ​തു​വ​രെ​യും പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്ക് എ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി ധ​ന​കാ​ര്യ വ​കു​പ്പ് ഇ​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം പ​തി​നെ​ട്ട് ശ​ത​മാ​നം ജി​എ​സ്ടി കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി 1,70,63,000 രൂ​പ ആ​യി​രു​ന്നു അ​നു​വ​ദി​ച്ച തു​ക. ഒ​രു മാ​സം 20 മ​ണി​ക്കൂ​ർ പ​റ​ക്കാ​നാ​ണ് ഈ ​തു​ക. പ​റ​ന്നാ​ലും പ​റ​ന്നി​ല്ലെ​ങ്കി​ലും ഈ ​തു​ക ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ പ​വ​ൻ ഹാ​ൻ​സ് എ​ന്ന ക​ന്പ​നി​ക്ക് ന​ൽ​ക​ണം.

ആ​ദ്യ ഗ​ഡു ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് മാ​ർ​ച്ച് മാ​സ​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​ർ എ​ത്തി​യ​ത്. തു​ട​ർ​ന്ന് ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള വാ​ട​ക ക​ണ​ക്കാ​ക്കി​യാ​ൽ 10,23,76,800 രൂ​പ​യാ​ണ് സ​ർ​ക്കാ​ർ പ​വ​ൻ ഹ​ൻ​സി​ന് ന​ൽ​കേ​ണ്ടി വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.