സം​സ്ഥാ​ന​ത്ത് 80 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി കോ​വി​ഡ്
Sunday, September 20, 2020 6:25 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യാ​റാ​ഴ്ച 80 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം-29, ക​ണ്ണൂ​ര്‍-12, മ​ല​പ്പു​റം-9, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം 7 വീ​തം, കാ​സ​ര്‍​ഗോ​ഡ്-6, കൊ​ല്ലം-4, തൃ​ശൂ​ർ-3, പാ​ല​ക്കാ​ട്-2, ആ​ല​പ്പു​ഴ-1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച 4,696 പേ​ര്‍​ക്കാണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 4,425 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്.

പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 459 പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 44 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും 137 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​വ​രാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 10 ഐ​എ​ന്‍​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

ഇ​ന്ന് 2,751 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.