നേ​പ്പാ​ളി​ലെ ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റം റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ച നി​ല​യി​ൽ
Saturday, August 15, 2020 6:47 AM IST
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലേ​ക്കു​ള്ള ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റം റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നേ​പ്പാ​ൾ സ്വ​ദേ​ശി ബ​ല​റാം ബ​നി​യ(50)​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

നേ​പ്പാ​ളി ദി​ന​പ​ത്ര​മാ​യ കാ​ന്തി​പൂ​ർ ഡെ​യ്ലി​യു​ടെ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ബ​നി​യ.​ഗോ​ർ​ഖ ജി​ല്ല​യി​ലെ റൂ​യ് ഗ്രാ​മ​ത്തി​ൽ ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തേ​ക്കു​റി​ച്ച് ബ​നി​യ തു​ട​ർ​ച്ച​യാ​യി എ​ഴു​തി​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​ത്.

ബ​നി​യ​യെ കാ​ണ്‍​മാ​നി​ല്ലെ​ന്നു കാ​ട്ടി കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.