വ​യ​നാ​ട്ടി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ഒ​ന്പ​തു​പേ​ർ​ക്ക് കോ​വി​ഡ്; 31 പോ​സി​റ്റീ​വ് കേ​സു​ക​ള്‍
Monday, August 3, 2020 6:37 PM IST
വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ൽ 31 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. എ​ട്ടു പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 720 ആ​യി. ഇ​തി​ൽ 345 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ൽ 374 പേ​രാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 359 പേ​ർ ജി​ല്ല​യി​ലും 15 പേ​ർ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​യാ​യ ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും (26) അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള സ്വ​ന്തം വീ​ട്ടി​ലെ 5 പേ​രും (55, 50, 56, 13, 30), മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ത​രി​യോ​ട് സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക (23), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക (26), മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​ന് അ​ഡ്മി​റ്റ് ചെ​യ്ത പേ​രി​യ സ്വ​ദേ​ശി​നി (24), ജൂ​ലൈ 15 മു​ത​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള ചു​ണ്ടേ​ൽ സ്വ​ദേ​ശി (52), മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യ പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ (37, 25, 15), പി​താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കു​വേ​ണ്ടി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൂ​ടെ നി​ന്ന പൊ​ഴു​ത​ന സ്വ​ദേ​ശി (48), വാ​ളാ​ട് സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള ഒ​രു വീ​ട്ടി​ലെ ഒ​ന്പ​ത് പേ​ർ ഉ​ൾ​പ്പെ​ടെ വാ​ളാ​ട് സ്വ​ദേ​ശി​ക​ളാ​യ 12 പേ​രും (6 പു​രു​ഷ·ാ​രും 6 സ്ത്രീ​ക​ളും) നാ​ല് കു​ഞ്ഞോം സ്വ​ദേ​ശി​ക​ളും (ഒ​രു കു​ടും​ബ​ത്തി​ലെ 65, 23, 13, 9 പ്രാ​യ​ക്കാ​ർ) ഒ​രു എ​ട​വ​ക സ്വ​ദേ​ശി​നി​യും എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. (വാ​ളാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​കെ 17 പേ​ർ).

രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ (8):

കു​റു​ക്ക​ൻ​മൂ​ല (43, 47), മൂ​പ്പൈ​നാ​ട് (37), കു​പ്പാ​ടി​ത്ത​റ (32), തൊ​ണ്ട​ർ​നാ​ട് (25, 49), മാ​ന​ന്ത​വാ​ടി (28, 2) സ്വ​ദേ​ശി​ക​ളാ​ണ് ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

162 പേ​ർ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ൽ:

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 162 പേ​രാ​ണ്. 157 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2869 പേ​ർ. തി​ങ്ക​ളാ​ഴ്ച വ​ന്ന 32 പേ​ർ ഉ​ൾ​പ്പെ​ടെ 391 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച 611 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 23012 സാ​ന്പി​ളു​ക​ളി​ൽ 21807 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 21087 നെ​ഗ​റ്റീ​വും 720 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.