ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥം: മു​ഖ്യ​മ​ന്ത്രി
Wednesday, July 15, 2020 10:32 PM IST
തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ​ര​ങ്ങ​ൾ അ​നു​വ​ദി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യേ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

നാ​ടി​ന്‍റെ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യം ക​ണ്ടാ​ണു കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. ഈ ​വി​ധി ആ​ർ​ക്കെ​ങ്കി​ലും എ​തി​രെ​യു​ള്ള വി​ധി​യ​ല്ല. ആ​ർ​ക്കും അ​നു​കൂ​ല​മാ​യ വി​ധി​യു​മ​ല്ല. ഹൈ​ക്കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​വാ​നും അ​നു​സ​രി​ക്കു​വാ​നും എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.